സൂക്ഷമ സംരംഭങ്ങളുടെ യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു
കേരള ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോർ അസിസ്റ്റന്റ് ടു ഫിഷർ വിമൺ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴിലെ ചെറുകിട സൂക്ഷമ തൊഴിൽ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് മത്സ്യതൊഴിലാളി വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ വരെയും അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരേയും ഈ പദ്ധതിയിൽ തിരിച്ചടക്കാത്ത ഗ്രാന്റായി ലഭിക്കും.
അപേക്ഷകർ മത്സ്യ ഗ്രാമത്തിലെ സ്ഥിര താമസക്കാരോ, യഥാർത്ഥ മത്സ്യ തൊഴിലാളികളുടെ ആശ്രിതരോ പരമ്പരാഗതമായി മത്സ്യ കച്ചവടം അനുവർത്തിച്ച് വരുന്നവരോ ആയ (20 നും 50 നു ഇടയ്ക്ക് പ്രായമുളള) അഞ്ച് പേരിൽ കൂടാത്ത വനിതകളുടെ ഗ്രൂപ്പായിരിക്കണമെന്ന് അസി. ഡയറക്ടർ ഓഫ് ഫിഷറീസ് അറിയിച്ചു. അവസാന തീയ്യതി : ഫെബ്രുവരി 28. ഫോൺ : 8089303519, 8943164472.