കനിവ് സ്‌നേഹ തീരത്തിനായി ചേമഞ്ചേരി അബുദാബി മുസ്ലീം അസോസിയേഷന്‍ നിര്‍മ്മിച്ച് നല്‍കിയ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

കാപ്പാട്: കനിവ് സ്‌നേഹ തീരത്തിനായി ചേമഞ്ചേരി അബുദാബി മുസ്ലീം അസോസിയേഷന്‍ നിര്‍മ്മിച്ച് നല്‍കിയ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം
പരിസ്ഥിതി പ്രവര്‍ത്തകന്‍ പി. വി. നാസര്‍ കാപ്പാട് നിര്‍വ്വഹിച്ചു. സി എം എ പ്രസിഡന്റില്‍ നിന്ന് കനിവ് ആക്റ്റിങ്ങ് ചെയര്‍മാന്‍ പി പി അഷറഫ് താക്കോല്‍ ഏറ്റുവാങ്ങി. ഐ കെ ഗ്രൂപ്പ് ഓഡിറ്റെറിയത്തിന് നല്‍കിയ ഫര്‍ണിച്ചര്‍, മൈക് സെറ്റ് ഫണ്ട് ഇമ്പിച്ചി അഹമ്മദ് ഹാജി കല്ലില്‍ ഇസ്സത്ത് കാദര്‍ എന്നിവരില്‍ നിന്നും സ്‌നേഹ തീരം ജനറല്‍ സെക്രെട്ടറി ബഷീര്‍ പാടത്തൊടി ഏറ്റുവാങ്ങി.

സി എം എ ജനറല്‍ സെക്രട്ടറി ഇബ്‌ന് റംസീര്‍, പ്രസിഡന്റ് പി. പി. ജലീല്‍, അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളേജ് കനിവ് ചെയര്‍മാന്‍ വി. പി. ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. പി. മൊയ്തീന്‍കോയ, വാര്‍ഡ് മെമ്പര്‍ അബ്ദുള്ളക്കോയ വലിയാണ്ടി, ഡോ. എന്‍. കെ. ഹമീദ്, വി. എ. ആലിക്കുഞ്ഞി, പി. പി. അബ്ദുള്‍ ലത്തീഫ്, അബ്ദുല്ലകോയ കണ്ണങ്കടവ്, പി എന്‍ ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!