കീഴരിയൂര്‍ ഓയില്‍ മില്ലില്‍ തീപിടുത്തം, ലക്ഷങ്ങളുടെ നാശനഷ്ടം ഇന്ന് രാവിലെ നാലുമണിയോടെ സംഭവം



കൊയിലാണ്ടി: കൊയിലാണ്ടി കീഴരിയൂര്‍ ഓയില്‍ മില്ലില്‍ വന്‍ തീപിടുത്തം, ഇന്ന് രാവിലെ നാലുമണിയോടെ കൂടെയാണ് കീഴരിയൂര്‍ സ്വദേശി പാലാഴി സലീമിനെ ഉടമസ്ഥതയിലുള്ള പാലാഴി ഓയില്‍ മില്ലില്‍ തീപിടുത്തം ഉണ്ടായത്. കൊയിലാണ്ടി, പേരാമ്പ്ര, വടകര ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും 7 അഗ്‌നിരക്ഷാ വാഹനങ്ങള്‍ എത്തിയാണ് തീയണക്കാന്‍ സാധിച്ചത്. മൂന്നു മണിക്കൂര്‍ നേരത്തേ പരിശ്രമത്തിലാണ് പൂര്‍ണമായും തീയാണക്കാന്‍ കഴിഞ്ഞത്. 20 ലക്ഷത്തോളം രൂപയുടെ കൊപ്ര നശിച്ചതായി കണക്കാക്കുന്നു. നിരവധി മെഷീനുകളും കത്തി നശിച്ചു.
കൊയിലാണ്ടി സ്റ്റേഷന്‍ ഓഫീസര്‍ പി കെ ശരത്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി കെ ബാബു, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ബി. ഹേമന്ത്, ഇ. എം. നിധിപ്രസാദ്, എസ്. അരുണ്‍, എന്‍ പി അനൂപ്, വി പി രജീഷ്, പി. സജിത്ത്, ഹോം ഗാര്‍ഡ് രാജീവ്, ഓം പ്രകാശ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.








