Wednesday, March 18, 2026
Latest:

Primeedition

Real news on-time

പി എസ് സി വിവിധ തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിച്ചു

കേരള പി എസ് സി വിവിധ തസ്തികകളിൽ ലഘു വിജ്ഞാപനം പുറപ്പെടുവിച്ചു. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷവും, നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലൂടേയും ഓൺലൈൻ ആയി കമ്മീഷന്റെ വെബ്സൈറ്റിലൂടെ (www.keralapsc.gov.in) അപേക്ഷ സമർപ്പിക്കേണ്ടതാണ്. യോഗ്യത ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾക്ക് 29.12.2023 , 30.12.2023 തിയ്യതികളിലെ ഗസറ്റ് വിജ്ഞാപനങ്ങൾ, കമ്മീഷന്റെ വെബ്സൈറ്റ് (www.keralapsc.gov.in) എന്നിവ കാണുക. അപേക്ഷ ഓൺലൈനിലൂടെ മാത്രം അയക്കേണ്ടതാണ്. പ്രായം 01.01.2023 അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജനുവരി 31 അർധരാത്രി 12 മണി വരെ.

ഗതാഗതം നിരോധിച്ചു

അമ്പലത്തുകുളങ്ങര വെങ്ങോട്ട് താഴെ റോഡിൽ കൽവർട്ട് പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി 26 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പി ഐ യു എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. അമ്പലത്തുകുളങ്ങര നിന്നും
വെങ്ങോട്ട് താഴെ വരെ പോകേണ്ട വാഹനങ്ങൾ അമ്പലപ്പാട് – പള്ളിപ്പൊയിൽ- പെരുമ്പായിൽ വഴി പോകേണ്ടതാണ്.

ടെണ്ടർ ക്ഷണിച്ചു

ഐ.സി.ഡി.എസ് ചേളന്നൂർ ഓഫീസ് പരിധിയിലെ അങ്കണവാടി സെന്ററുകളിലേക്ക് 2023-24 അങ്കണവാടി പ്രീ സ്ക്കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിനു വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി: ഫെബ്രുവരി എട്ട്. ഫോൺ : 0495 2261560

ദർഘാസുകൾ ക്ഷണിച്ചു

ബേപ്പൂർ തുറമുഖത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിംഗ് സ്റ്റോറിലേക്ക് ആവശ്യമായ ലൂബ്രിക്കന്റ് ഐറ്റംസ് വിതരണം
ചെയ്യുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയ്യതി : ഫെബ്രുവരി ഒമ്പത് ഉച്ചക്ക് ഒരു മണി. അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് ദർഘാസുകൾ തുറക്കുന്നതാണ്. ഫോൺ : 0495 2414863.

തിയ്യതി നീട്ടി

സംസ്ഥാനത്തെ ടോപ് ക്ലാസ് സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാലയങ്ങളിൽ ഒമ്പത്, 11 ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി, ഇ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്ന പദ്ധതിയായ “ടോപ് ക്ലാസ് എജ്യുക്കേഷൻ ഫോർ ഒ.ബി.സി, ഇ.ബി.സി, ഡി എൻ ടി” പദ്ധതി പ്രകാരം അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി ജനുവരി 31ഉം പ്രസ്തുത അപേക്ഷകൾ ബന്ധപ്പെട്ട സ്കൂളുകളിൽ പരിശോധിക്കുന്നതിനും അപേക്ഷകളിലെ ന്യൂനതകൾ പരിഹരിച്ച് സമർപ്പിക്കുന്നതിനുമുള്ള അവസാന തിയ്യതി ഫെബ്രുവരി 15ഉം, അപേക്ഷകൾ ജില്ലാ തലത്തിൽ പരിശോധിക്കുന്നതിനുള്ള അവസാന തിയ്യതി ഫെബ്രുവരി 26ഉം ആയി ദീർഘിപ്പിച്ചിട്ടുണ്ട്. https://scholarships.gov.in

ടെണ്ടർ ക്ഷണിച്ചു

മേലടി ഐ സി ഡി എസ് കാര്യാലയ പരിധിയിലെ 130 അങ്കണവാടികളിലേക്കും 2023-2024 സാമ്പത്തിക വർഷത്തെ പ്രീ സ്കൂൾ കിറ്റ് വാങ്ങിക്കുന്നതിനായി ജി എസ് ടി രജിസ്ട്രേഷൻ ഉള്ള വ്യക്തികളിൽ നിന്നും സ്ഥാപനകളിൽ നിന്നും മത്സരാധിഷ്ഠിത ദർഘാസുകൾ ക്ഷണിച്ചു.
ദർഘാസുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി : ഫെബ്രുവരി ആറ്. ഫോൺ : 0496 260 6700

എം.ബി.എ അഭിമുഖം

തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ എം.ബി.എ (ഫുൾടൈം) 2024-26 ബാച്ചിലേയ്ക്ക് ഒഴിവുളള ഏതാനും സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ ജനുവരി 30ന് രാവിലെ 10 മുതൽ ഒരു മണി വരെ കോഴിക്കോട് തളി ജംഗ്ഷനിലെ ഇ.എം.എസ്. മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിൽ നടക്കും. 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും, ഇതേവരെ അപേക്ഷ ഫോം സമർപ്പിച്ചിട്ടില്ലാത്തവർക്കും അഡ്മിഷൻ പരിപാടിയിൽ പങ്കെടുക്കാം.
ഫോൺ : 9496366741,8547618290

വിമുക്തിയിൽ താത്കാലിക നിയമനം

സംസ്ഥാന സർക്കാരിന്റെ വിമുക്തി മിഷൻ പദ്ധതിക്ക് കീഴിൽ ജനറൽ ആശുപത്രിയിൽ പ്രവർത്തിച്ചുവരുന്ന വിമുക്തി ലഹരി വിമോചന കേന്ദ്രത്തിലേക്ക് താത്കാലികമായി മെഡിക്കൽ ഓഫീസർ, സൈക്യാട്രി സോഷ്യൽ വർക്കർ, സ്റ്റാഫ് നേഴ്സ്, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ പകർപ്പുകൾ സഹിതം ജനുവരി 29ന് രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്. ഫോൺ : 0495- 2371494

ദർഘാസുകൾ ക്ഷണിച്ചു

വടകര ഐ സി ഡി എസ് അങ്കണവാടി പ്രീസ്കൂൾ എജ്യുക്കേഷൻ കിറ്റ് 2023 – 2024 വർഷത്തിൽ വിതരണം നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്ന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് ഫോം വിതരണം ചെയ്യുന്ന അവസാന തിയ്യതി : ഫെബ്രുവരി ഒമ്പത് ഉച്ചക്ക് രണ്ട് മണി. അന്നേ ദിവസം മൂന്ന് മണിക്ക് ദർഘാസുകൾ തുറക്കുന്നതാണ്. ഫോൺ : 0496 2501822.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!