സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചെണ്ടമേളത്തില്‍ ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍ വിഭാഗം എ ഗ്രേഡ് കരസ്ഥമാക്കിയ കലാകാരന്‍മാര്‍ക്ക് സ്വീകരണം നല്‍കി

കൊയിലാണ്ടി: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചെണ്ടമേളത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും ഹൈസ്‌കൂള്‍ വിഭാഗത്തിലും, എ ഗ്രേഡ് കരസ്ഥമാക്കി കൊയിലാണ്ടിയുടെ അഭിമാനമായി മാറിയ കലാകാരന്‍മാര്‍ക്കും, വാദ്യസംഘം അമരക്കാരന്‍ കളിപ്പുരയില്‍ രവീന്ദ്രനും ജി വി എച്ച് എസ് ലെ വിദ്യാര്‍ത്ഥികള്‍ക്ക് പി ടി എ യും അദ്ധ്യാപകരും ചേര്‍ന്ന് കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനില്‍ ഉജ്വല സ്വീകരണം നല്‍കി.

കഴിഞ്ഞ 21 വര്‍ഷമായി ഹൈസ്‌കൂള്‍ വിഭാഗത്തിലും, 16 വര്‍ഷമായി ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും കൊയിലാണ്ടി ജി. വി. എച്ച്. എസ്. വിദ്യാര്‍ത്ഥികളാണ് വിജയികളാകുന്നത്. കളിപ്പുരയില്‍ രവീന്ദ്രന്റ കീഴിലുള്ള കൊരയങ്ങാട് വാദ്യസംഘത്തിലെ കുട്ടികളാണ് ജി. വി. എച്ച്. എസ് നു വേണ്ടി മല്‍സരിക്കുന്നത്. സ്വീകരണ യോഗത്തില്‍ നഗരസഭ കൗണ്‍സിലര്‍ എ. ലളിത കളിപ്പുരയില്‍ രവീന്ദ്രനെ ഷാള്‍ അണിയിച്ചു. മധുര പലഹാരങ്ങളും നല്‍കി. പ്രിന്‍സിപ്പാള്‍ എന്‍. വി. പ്രദീപ്, പി ടി എ പ്രസിഡണ്ട് വി. സുചീന്ദ്രന്‍, യു. കെ. ചന്ദ്രന്‍, ജയരാജ് പണിക്കര്‍, പി. പി. സുധീര്‍, ,ഉണ്ണികൃഷ്ണന്‍, മനോജ് പയറ്റുവളപ്പില്‍, നവീന, ബിജു, ബീന, കെ. ഷൈജ, രാജേഷ്, ശ്രീലാല്‍ പെരുവട്ടൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!