എട്ടാമത് കെ പി കായലാട് പുരസ്കാരം വിമീഷ് മണിയൂരിന്

മേപ്പയ്യൂർ : പുരോഗമന കലാസാഹിത്യ സംഘം മേപ്പയ്യൂർ ഏർപ്പെടുത്തിയ എട്ടാമത് കെ.പി.കായലാട് പുരസ്കാരത്തിന് വിമീഷ് മണിയൂർ അർഹനായി. യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. പ്രൊഫ. സി.പി.അബൂബക്കർ (ചെയർമാൻ), എം.പി.അനസ്, കെ. രതീഷ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.

കെ. പി. കായലാട് ട്രസ്റ്റും പുരോഗമന കലാസാഹിത്യ സംഘവും സംയുക്തമായി ജനുവരി 8 ന് വൈകുന്നേരം 4 മണിക്ക് മേപ്പയ്യൂർ ടൗണിൽ സംഘടിപ്പിക്കുന്ന കെ.പി.കായലാട് അനുസ്മരണ പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ടി. രാജൻ പുരസ്കാരം സമർപ്പിക്കും.

പ്രശസ്ത ചലച്ചിത്ര താരം ഗായത്രി വർഷ പരിപാടി ഉദ്ഘാടനം ചെയ്യും. നവാഗതരായ നാല് എഴുത്തുകാരുടെ ‘ഞങ്ങളുടെ ഇഷ്ടകഥകൾ’ എന്ന കഥാസമാഹാരം ചടങ്ങിൽ പ്രകാശനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!