പൊയില്‍ക്കാവ് ദുര്‍ഗ്ഗാ – ദേവി ക്ഷേത്ര മഹോത്സവത്തിന്റെ ധനസമാഹരണ ഉദ്ഘാടനം നാളെ രാവിലെ 9.30 ന് കിഴക്കേക്കാവില്‍



കൊയിലാണ്ടി: 2024 മാര്‍ച്ച് 13 മുതല്‍ 18 വരെ നടക്കുന്ന പൊയില്‍ക്കാവ് ദുര്‍ഗ്ഗാ – ദേവി ക്ഷേത്ര മഹോത്സവത്തിന്റെ ധനസമാഹരണ ഉദ്ഘാടനം നാളെ രാവിലെ 9.30 ന് കിഴക്കേക്കാവില്‍ വന്‍ ഭക്തജന പങ്കാളിത്തത്തോടെ നടക്കും.
ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കി നടത്തപ്പെടുന്ന മഹോത്തസവത്തിന് വന്‍ സാമ്പത്തിക ബാധ്യതയുള്ളതിനാല്‍ മുഴുവന്‍ ഭക്തജനങ്ങളുടെയും നിസ്സീമമായ സഹായ സഹകരങ്ങള്‍ ഉണ്ടാവണമെന്ന് ഉത്സവഘോഷകമ്മിറ്റി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. നാളെ നടക്കുന്ന സാമ്പത്തിക സമാഹാര പരിപാടിക്കു ശേഷം ഉച്ചക്ക് 3 മണിക്ക് എന്‍ഐടി പ്രൊഫസര്‍ മാരുടെ നേതൃത്വത്തില്‍ ക്ഷേത്ര വികസനത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന പരിപാടിയും നടത്തപ്പെടും.
പ്രസ്തുത പരിപാടികളിലേക്കു മുഴുവന്‍ സുമനസ്സുകളളെയും ആഘോഷകമ്മിറ്റി ഭാരവാഹികളും ക്ഷേത്രം ഭരണസമിതി അംഗങ്ങളും സ്വാഗതം ചെയ്യുന്നതായി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പുതുക്കുടി ഗോവിന്ദന്‍ നായരും ആഘോഷകമ്മിറ്റി ചെയര്‍മാന്‍ ഹല്‍ബിത് വടക്കയിലും അറിയിച്ചു.










