നമ്പ്രത്ത്കര യു.പി സ്‌കൂളില്‍ ‘അരങ്ങ്’ ടാലന്റ് ലാബ് തുടങ്ങി



നമ്പ്രത്ത്കര: നമ്പ്രത്ത്കര യു.പി സ്‌കൂളിലെ ടാലന്റ് ലാബ് അരങ്ങ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നര്‍ത്തകനും അധ്യാപകനുമായ ഡോ. മധുസൂദനന്‍ ഭരതാഞ്ജലി നിര്‍വഹിച്ചു. കുട്ടികള്‍ക്കായി ടാലന്റ് ലാബ് വഴി സംഗീതം, നൃത്തം, ഗിറ്റാര്‍, ചിത്രരചന, കളരിപ്പയറ്റ്, കരാട്ടെ, വയലിന്‍, ബെസ്റ്റ് ഇംഗ്ലീഷ് തുടങ്ങിയവയുടെ ക്ലാസുകള്‍ നല്‍കുന്നതാണ് പദ്ധതി.
കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിര്‍മല അധ്യക്ഷത വഹിച്ചു. മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ ഡോക്ടറേറ്റ് നേടിയ ബി.കെ. ശ്രീനിവാസനെ ചടങ്ങില്‍ ആദരിച്ചു. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രതിനിധികളായ കെ.സി. രാജന്‍, അമല്‍ സരാഗ, പ്രധാനാധ്യാപിക ടി.പി. സുഗന്ധി, മാനേജ്‌മെന്റ് പ്രതിനിധി നിതിന്‍ കുനിയില്‍, പി.ടി.എ പ്രസിഡന്റ് സുനില്‍ പാണ്ടിയാടത്ത് എന്നിവര്‍ സംസാരിച്ചു.








