കണ്ണന്‍ കടവ് ജി എഫ് എല്‍ പി സ്‌കൂളില്‍ ശുദ്ധ ജലം ലഭ്യമാക്കി കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി



കാപ്പാട് : സ്‌കൂളിലെ വെള്ളം ഉപയോഗശൂന്യമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശുദ്ധ ജലം ലഭ്യമാക്കാന്‍ കുഴല്‍ കിണര്‍ നിര്‍മിച്ചു നല്‍കി റിയാദ് കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി.
സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ട പ്രകാരം കണ്ണന്‍ കടവ് ജി എഫ് എല്‍ പി സ്‌കൂളിലാണ് ശുദ്ധജലം ലഭ്യമാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി ടി ഇസ്മായില്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍ എം പി മൊയ്തീന്‍ കോയ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കണ്‍വീനര്‍ എ ടി ബിജു, ടി വി ചന്ദ്രഹാസന്‍, ആലി കോയ തെക്കെയില്‍, എ സി പ്രജുമോന്‍, പി കെ ഇമ്പിച്ചി അഹമ്മദ്, പി ടി എ പ്രസിഡന്റ് പി പി ശരണ്യ, പി പി വാണി, പി പി ജ്യോതി, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍, നന്ദ കുമാര്‍ എന്നിവര്‍ സംസാരിച്ചു.








