നാട്ടുകാർക്കിനി ആഘോഷരാവുകൾ : അത്തോളി ഫെസ്റ്റിന് തുടക്കം; പ്രവേശനം സൗജന്യം



അത്തോളി : നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം അത്തോളിയിൽ വീണ്ടും ആഘോഷരാവുകളുടെ തിളക്കം. അത്തോളി പഴയ എ ആർ ടാക്കീസ് ഗ്രൗണ്ടിൽ ആരംഭിച്ച അത്തോളി ഫെസ്റ്റിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് റിജേഷ് സി. കെ. അധ്യക്ഷത വഹിച്ചു.
മുൻ വർഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായ പ്രദർശനങ്ങൾ ഒരുക്കിയാണ് ഫെസ്റ്റ് നാട്ടുകാരെ വരവേൽക്കുന്നത്. കുട്ടികൾക്കു മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഏഴ് അമ്യൂസ്മെന്റ് റൈഡുകൾ, ഇരുപതോളം കൺസ്യൂമർ സ്റ്റാളുകൾ, കാർഷിക നഴ്സറി, അതി മനോഹരമായ സെൽഫി ഏരിയാ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
കുടുംബത്തോടൊപ്പം കളിച്ച് വിജയിക്കാൻ ഫാമിലി ഗെയിം, രുചികരമായ വിഭവങ്ങളുമായി ഫുഡ് കോർട്ട്, വൻ വിലക്കുറവുമായി ഫർണ്ണിച്ചർ മേള, കുറഞ്ഞ വിലയിൽ തുണിത്തരങ്ങൾ, മൺപാത്രങ്ങൾ എന്നിവയെല്ലാം ഫെസ്റ്റിൽ സംഘാടകർ ഒരുക്കിയിട്ടുണ്ട്.
ഉച്ചയ്ക്ക് 3. 30 മുതൽ രാത്രി 9.30 വരെയാണ് പ്രവേശനം. വലിയ അമ്യൂസ്മെന്റ് റൈഡുകൾക്ക് 70 രൂപയും കുട്ടികളുടേതിന് 50 , 40 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.








