ജാഗ്രതാ സമിതികൾക്ക് നിയമാനുസൃത പദവി നൽകണം: അഡ്വ. പി സതീദേവി



തദ്ദേശസ്ഥാപന തലത്തിലുള്ള ജാഗ്രതാ സമിതികൾക്ക് നിയമാനുസൃത പദവി നൽകണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ ജാഗ്രതാ സമിതികളുടെ പങ്ക് എന്ന വിഷയത്തിൽ അന്വേഷിയുമായി ചേർന്ന് കോഴിക്കോട് ഇൻഡോർ സ്‌റ്റേഡിയം ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ.
ദുരന്തങ്ങൾ തടയാൻ ജാഗ്രതാ സമിതികൾക്ക് സാധിക്കണം.
മാറുന്ന ചുറ്റുപാടിൽ പരസ്പരം എങ്ങനെ ഇടപെടാൻ സാധിക്കുന്നു എന്ന് ആലോചിക്കേണ്ട സാഹചര്യമാണുള്ളതെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു. അന്വേഷി പ്രസിഡന്റ് കെ അജിത അധ്യക്ഷത വഹിച്ചു. കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു. ജില്ലാ വനിത ശിശു വികസന ഓഫീസർ സബീന ബീഗം, അന്വേഷി സെക്രട്ടറി പി. ശ്രീജ, സി.എസ്. എലിസബത്ത് എന്നിവർ സംസാരിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ ജാഗ്രതാ സമിതികളുടെ പങ്ക് എന്ന വിഷയം തിരുവനന്തപുരം വിവ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഗീതാ ജോൺ അവതരിപ്പിച്ചു.








