സ്കിൽ ഡവലപ്മെന്റ് സെന്ററിൽ സൗജന്യ കമ്പ്യൂട്ടർ പരിശീലനം
സ്കിൽ ഡവലപ്മെന്റ് സെന്ററിൽ സൗജന്യ കമ്പ്യൂട്ടർ പരിശീലനം
ജില്ലാ പഞ്ചായത്ത് സ്കിൽ ഡവലപ്മെന്റ് സെന്ററിൽ എസ് സി യുവതീ-യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനം ആരംഭിക്കുന്നു. കമ്പ്യൂട്ടറൈസഡ് ടാലി അക്കൗണ്ടിംഗ്, പി ജി ഡി സി എ, ഡി സി എ, ഹാർഡ്‌വെയർ ടെക്നീഷ്യൻ, ഡാറ്റാ എൻട്രി, ഗ്രാഫിക് ഡിസൈനിംഗ്, സി ടി ടി സി എന്നീ കോഴ്സുകളിലാണ് പരിശീലനം. ഫോൺ : 8891370026, 0495 2370026
കമ്പ്യൂട്ടർ ഡിപ്ലോമ സീറ്റൊഴിവ്
എൽ.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ പിജിഡിസിഎ, ഡിസിഎ കോഴ്‌സുകൾക്ക് സീറ്റുകൾ ഒഴിവുണ്ട്. പട്ടികജാതി/ പട്ടിക വർഗ/ ഒഇസി വിദ്യാർഥികൾക്ക് കോഴ്‌സുകൾ സൗജന്യമാണ്. ഫോൺ : 0495 2720250, 974520836
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഇംഹാൻസിൽ നവംബറിൽ ആരംഭിക്കുന്ന ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സൈക്യാട്രിക് നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ജനറൽ നഴ്സിംഗ്/ ബി.എസ് സി നഴ്സിംഗ്/ പോസ്റ്റ് ബേസിക് ബി.എസ് സി നഴ്സിംഗ് ബിരുദവും കേരള നഴ്സസ് ആന്റ് മിഡ് വൈഫ്സ് കൗൺസിലിൽ രജിസ്ട്രേഷനും. അവസാന തിയ്യതി നവംബർ 10. പ്രവേശനം ലഭിക്കുന്നവർക്ക് പ്രതിമാസം 7000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.imhans.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0495-2359352.