ഇസ്രയേല്‍ കൂട്ടക്കുരുതിക്കെതിരെ യുദ്ധവിരുദ്ധ സമാധാന റാലി സംഘടിപ്പിച്ചു



കൊയിലാണ്ടി : ഇസ്രയേല്‍ കൂട്ടക്കുരുതിക്കെതിരെ കൊയിലാണ്ടിയില്‍ എസ്. കെ. എസ്. എസ്.എഫ്, എസ്.വൈ.എസ്. യുദ്ധവിരുദ്ധ സമാധാന റാലി സംഘടിപ്പിച്ചു.
മീത്തലക്കണ്ടി മസ്ജിദുല്‍ കബീര്‍ പരിസരത്ത് നിന്നും ആരംഭിച്ച റാലി പുതിയ ബസ്റ്റാന്റില്‍ സമാപിച്ചു. അഹമ്മദ് ദാരിമി, മുഹ്യിദ്ദീന്‍ ദാരിമി, ആരിഫ് കൊയിലാണ്ടി എന്നിവര്‍ നേതൃത്വം നല്‍കി.
അന്‍സാര്‍ കൊല്ലം അധ്യക്ഷതവഹിച്ചു. ജഅഫര്‍ ദാരിമി ആമുഖ പ്രഭാഷണവും, നിയാസ് ദാരിമി മേപ്പയ്യൂര്‍ ഐക്യദാര്‍ഡ്യ പ്രഭാഷണവും നിര്‍വഹിച്ചു. സി. പി. എ സലാം, സയ്യിദ് അന്‍വര്‍ മുനഫര്‍, ഹാമിദ് ബാത്ത , അനസ് മാടാക്കര ,കരീം മൂടാടി, റിയാസ് മൊകേരി, ഷംസീര്‍ പാലക്കുളം, ഫായിസ് മാടാക്കര എന്നിവര്‍ സംസാരിച്ചു.








