തിരൂവങ്ങൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലിംഫെഡിമ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു



കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് തിരൂവങ്ങൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലിംഫെഡിമ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്യ്തു.
ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ കെ. അഭിനീഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചൈത്ര വിജയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സുഹറഖാദർ, എം. പി. മൊയ്തീൻ കോയ, ഗ്രാമ പഞ്ചായത്ത് മെമ്പർ ശബ്ന, എല്‍എച്ച്എസ് സ്വപ്ന, എച്ച്എംസി അംഗം വീർവീട്ടിൽ മോഹനൻ എന്നിവർ സംസാരിച്ചു.
മെഡിക്കൽ ഒഫീസർ ഡോ: ഷീബ പദ്ധതി വിശദ്ധീകരിച്ചു. ചടങ്ങിന് എച്ച്‌സി ജോയ് തോമസ് സ്വാഗതവും എച്ച് ഐ സജീഷ് നന്ദിയും പറഞ്ഞു.








