സായി സെന്റര്‍ ഫിറ്റ് ഇന്ത്യ പ്ലോഗ് റണ്‍ മന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു



മഹാത്മാ ഗാന്ധിയോടുള്ള ആദരസൂചകമായി ഗാന്ധി ജയന്തി ദിനത്തില്‍ സായി സെന്റര്‍ ഫിറ്റ് ഇന്ത്യ പ്ലോഗ് റണ്‍ സംഘടിപ്പിച്ചു. സായി സെന്ററിന് സമീപം തുറമുഖം, മ്യൂസിയം, പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മാലിന്യനിര്‍മാര്‍ജനത്തിന് ഓരോ വ്യക്തികളും സ്വയം മുന്നിട്ടിറങ്ങണമെന്ന് മന്ത്രി പറഞ്ഞു.
സായിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി മാതൃകാപരമാണെന്നും ഇതില്‍ പങ്കെടുക്കുന്ന ഓരോ വ്യക്തികളെയും പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
ഫിറ്റ്‌നസിനോടൊപ്പം മാലിന്യ നിര്‍മാര്‍ജനവും ലക്ഷ്യം വെച്ചാണ് പ്ലോഗ് റണ്‍ സംഘടിപ്പിച്ചത്. സായി സെന്റര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഖേലോ ഇന്ത്യ എക്സ്റ്റന്‍ഷന്‍ സെന്റര്‍ ബോക്‌സിങ് കായിക താരങ്ങള്‍, സായി സ്റ്റാഫ് അംഗങ്ങള്‍, കുടുംബാംഗങ്ങള്‍ തുടങ്ങി നൂറോളം പേര്‍ പങ്കെടുത്തു.










