കൊയിലാണ്ടിയില്‍ വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് ഉറങ്ങി കിടക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തിലെ മൂന്ന് പവനോളം സ്വര്‍ണ്ണാഭരണം മോഷ്ടിച്ചു.
കൊയിലാണ്ടിയില്‍ മോഷണം.വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് ഉറങ്ങി കിടക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തിലെ മൂന്ന് പവനോളം വരുന്ന സ്വര്‍ണ്ണാഭരണം മോഷ്ടിച്ചു. കൊല്ലം ആനക്കുളം അട്ടവയലില്‍ വടക്കെ കുറ്റിയ കത്ത് വിജയലക്ഷ്മിയുടെ, സ്വര്‍ണാഭരണമാണ് മോഷണം പോയത് ഇന്നു പുലര്‍ച്ചെ 2.30 ഓടെ സംഭവം.
കൊയിലാണ്ടി സി.ഐ. എം.വി.ബിജു, എസ്.ഐ.മാരായ പി.എം.ശൈലേഷ്, അനീഷ് വടക്കയില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും ,വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സി.സി.ടി.വി.യില്‍ പതിഞ്ഞതായാണ് വിവരം പോലീസ് ഇത് പരിശോധിച്ച് കൊണ്ടിരിക്കുകയാണ്.