എഫ് സി കേരള ഫുട്ബോൾ സെലക്ഷൻ ട്രയൽസ്
പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബായ എഫ്സി കേരളയുടെ യൂത്ത്, ജൂനിയർ ടീമുകളിലേക്കുള്ള ഓൾ കേരള സെലക്ഷൻ ട്രയൽസ് തൃശൂർ കോർപറേഷൻ സ്‌റ്റേഡിയത്തിൽ. സെലക്ഷൻ ലഭിക്കുന്ന കളിക്കാർക്ക് സൗജന്യ പരിശീലനം, വിദ്യാഭ്യാസം എന്നിവ നൽകും.
2005 മുതൽ 2010 വരെ വർഷങ്ങളിൽ ജനിച്ചവർക്ക് ശനി രാവിലെ എട്ടിനും 2011 മുതൽ 2016 വരെയുള്ള വർഷങ്ങളിൽ ജനിച്ചവർക്ക് ഞായർ രാവിലെ എട്ടിനും തെരഞ്ഞെടുപ്പ് നടക്കും.
കോർപറേഷൻ സ്‌റ്റേഡിയം ഗ്രൗണ്ടിൽ വയസ്സ് തെളിയിക്കുന്ന രേഖയുമായി എത്തണമെന്ന് മാനേജ്മെന്റ് അറിയിച്ചു. വിവരങ്ങൾക്ക്: 9746668799, 9746667699.