ഓണം വിപണനമേള : സംഘാടക സമിതി യോഗം ചേർന്നു

കൊയിലാണ്ടി നഗരസഭ ഓണം വിപണനമേള ‘നാഗരികം 2023 ‘ ന്റെ സംഘാടക സമിതി യോഗം ചേർന്നു. കൊയിലാണ്ടി ടൗൺഹാളിൽ ചേർന്ന യോഗം നഗരസഭാ വൈസ് ചെയർമാൻ അഡ്വ കെ സത്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ഷിജുമാസ്റ്റർ അധ്യക്ഷത വഹിച്ചു.

ആഗസ്റ്റ് 19 മുതൽ 28 വരെ കൊയിലാണ്ടി ടൗൺ ഹാളിലാണ് മേള നടക്കുക. മേളയുടെ ഭാഗമായി ഓണം വിപണനമേള, കലാസാംസ്കാരിക സദസ് എന്നിവ അരങ്ങേറും. വിവിധ മേഖലകളിലെ പ്രതിഭകൾ വേദിയിലെത്തും. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില, കൗൺസിലർ വത്സരാജ് കേളോത്ത്, സൗത്ത് സി ഡി എസ് ചെയർപേഴ്സൺ വിബിന, നഗരസഭ ഫെസിലിറ്റേറ്റർമാരായ ശശി കോട്ടിൽ, പി.കെ ഭരതൻ, അനീഷ് മണമൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. നോർത്ത് സി ഡി എസ് ചെയർപേഴ്സൺ ഇന്ദുലേഖ സ്വാഗതവും കുടുംബശ്രീ മെമ്പർ സെക്രട്ടറി ലിജോയ് ലൂയിസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!