ക്വോര്‍ട്ടേഴ്‌സില്‍ നിന്നുമാണ് കഞ്ചാവ് ചെടി പിടിച്ചെടുത്തും.

മൂടാടി: നന്തി നാരങ്ങോളി കുളത്തെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വോര്‍ട്ടേഴ്‌സില്‍ നിന്നുമാണ് കഞ്ചാവ് ചെടി പിടിച്ചെടുത്തത്. ക്വോര്‍ട്ടേഴ്‌സില്‍ ചെടിച്ചട്ടിയില്‍ വളര്‍ത്തുകയായിരുന്ന കഞ്ചാവ് ചെടി. നാരങ്ങാളികുളം മലിനമായതിനെ തുടര്‍ന്ന്, സ്രോതസ് കണ്ടെത്താനുള്ള അന്വേഷണത്തിനിടെ ക്വാര്‍ട്ടേഴ്‌സിനടുത്തെത്തിയ പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകരാണ് ചെടിച്ചട്ടിയില്‍
വളര്‍ത്തുകയായിരുന്ന കഞ്ചാവ് ചെടി കണ്ടെത്തിയത്.

ബ്ലോക് പഞ്ചായത്തംഗം സുഹറഖാദര്‍, പഞ്ചായത്തംഗം പി പി കരീം എന്നിവര്‍ സ്ഥലത്തെത്തി കൊയിലാണ്ടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ് ഐ ശ്രീനിവാസന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ആണ് ചെടി കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുക്കുന്ന സമയത്ത് ക്വാര്‍ട്ടേഴ്‌സില്‍ ആരുമുണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!