കനത്ത മഴയിലും കാറ്റിലും മരം വീണ് വീട് തകർന്നു.
മേപ്പയ്യൂർ: ചങ്ങരംവെള്ളി മീത്തലെ ചാലിൽ കുഞ്ഞബ്ദുള്ളയുടെ വീടിനും മുകളിലാണ് മരം വീണത്. ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം മുൻഭാഗത്താണ് മരം വീണത്. വീട് തകർന്ന നിലയിലാണ്.
ഗ്രാമ പഞ്ചായത്ത് അധികൃതരുടെയും വില്ലേജ് ഓഫീസിലും നാശനഷ്ടം അറിയിച്ചതായും, ഉദ്ദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി നാശനഷ്ടം കണക്കാക്കി അവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വാർഡ് മെമ്പർ കെ. എ. പ്രസീത പറഞ്ഞു.






