
കൊയിലാണ്ടി: എസ്.വൈ.എസ് സംഘടിപ്പിക്കുന്ന മെഹ്ഫിലെ ഗ്രാൻ്റ് മൗലൂദ് മനുഷ്യരെ ചേർത്തുനിർത്തുന്ന പ്രവർത്തനമാണെന്ന് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ് പറഞ്ഞു. പ്രവാചകന്റെ ജീവിതം മനുഷ്യനന്മയ്ക്ക് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
കൊയിലാണ്ടിയിൽ മണ്ഡലം എസ്.വൈ.എസ് സംഘടിപ്പിച്ച മെഹ്ഫിലെ ചായ ഉദ്ഘാടനം ചെയ്യുകയായിരുന്നു അജയ് ബോസ്. പി. അഹമ്മദ് ദാരിമി അധ്യക്ഷത വഹിച്ചു.
അൻസാർ കൊല്ലം, സയ്യിദ് ഹാശിം ജിഫ്രി, എ. അസീസ്, സയ്യിദ് അൻവർ മുനഫർ, ഹാമിദ് ബാത്ത, പി.സി. അബ്ദുള്ള, ഹമീദ് പുതുക്കുടി എന്നിവർ സംസാരിച്ചു.
കുഞ്ഞഹമ്മദ് ചേലിയ, ബഷീർ മതിരോളി, സഹീർ കുറുവങ്ങാട്, ടി. മുഹമ്മദ് ഷാഫി, അബ്ദുൾ ആലം, അബ്ദുള്ള പെരുവട്ടൂർ, ഹമീദ് സീഡയമണ്ട്, കുഞ്ഞഹമ്മദ് പൂന്തേൻ എന്നിവർ നേതൃത്വം നൽകി.
മെഹ്ഫിലെ സംഘങ്ങൾ വിവിധ മഹല്ലുകളിൽ സന്ദർശനം നടത്തി. സെപ്റ്റംബർ 10ന് വലിയകത്ത് മഖാമിലും പാറപ്പള്ളി മഖാമിലും സിയാറത്ത് നടത്തും. സെപ്റ്റംബർ 11ന് പതാക ഉയർത്തൽ നടക്കും. സെപ്റ്റംബർ 12ന് കൊയിലാണ്ടി ജുമുഅത്ത് പള്ളിയിൽ മെഹ്ഫിലെ ഗ്രാൻ്റ് മജ്‌ലിസ് നടക്കും.










