വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി
കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരിയില്‍ നിന്നും പേരാമ്പ്ര എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ 115 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു, പ്രിവന്റീവ് ഓഫീസര്‍ പി. കെ. സബീറലിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കോഴിക്കോട് ഐ. ബി പ്രിവന്റീവ് ഓഫീസര്‍ വി. പ്രജിത്ത് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി. എന്‍. രാജീവന്‍, എം. സി. രഘുനാഥ്, എം. പി. ഷബീര്‍ എന്നിവര്‍ പങ്കെടുത്തു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പേരാമ്പ്ര എക്‌സെസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.


