‘വായനം 23’ സംഘടിപ്പിച്ചു
സമഗ്ര ശിക്ഷ കേരളം പന്തലായനി ബി ആര്‍ സി സംഘടിപ്പിച്ച ‘വായനം 23 ‘പരിപാടി സാഹിത്യകാരൻ ചന്ദ്രശേഖരന്‍ തിക്കോടി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ പന്തലായനി ബിപിസി കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിജു കെ പദ്ധതി വിശദീകരണം നിര്‍വ്വഹിച്ചു.
സമഗ്ര ശിക്ഷ കോഴിക്കോട് നടത്തിവരുന്ന വായന വിസ്മയം പരിപാടിയുടെ തുടര്‍ച്ചയാണ് ‘വായനം 23’ . അധ്യാപകരെയും രക്ഷിതാക്കളെയും വായനയിലേക്ക് എത്തിക്കുക വഴി കുട്ടികളെയും വായനയുടെ വിസ്മയ ലോകത്തില്‍ എത്തിക്കുക എന്നതാണ് പരിപാടിയിടെ ലക്ഷ്യം. ബി ആര്‍ സി പരിധിയിലെ വിവിധ വിദ്യാലയങ്ങളിലെ രക്ഷാകര്‍തൃ പ്രതിനിധികള്‍ പരിപാടിയില്‍ സംബന്ധിച്ചു. ക്ലസ്റ്റര്‍ കോ ഓര്‍ഡിനേറ്റര്‍ സജിനി സി സ്വാഗതവും ഷിബിന നന്ദിയും പറഞ്ഞു.