കൊയിലാണ്ടി സബ് ട്രഷറിയുടെ പുതിയ കെട്ടിടം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി സബ് ട്രഷറിയുടെ പുതിയ കെട്ടിടം ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്. കൊയിലാണ്ടി കോടതിവളപ്പിൽ റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 9.22 സെന്റിൽ പഴയ ട്രഷറി കെട്ടിടത്തിൻ്റെ സ്ഥാനത്താണ് പുതിയ കെട്ടിടം.
കൊയിലാണ്ടി ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ യു. കെ. ചന്ദ്രൻ അധ്യക്ഷനായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ഷിനിലേഷ്, കൊയിലാണ്ടി നഗരസഭ വൈസ് ചെയർപേഴ്സൺ സി. ടി. ബിന്ദു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ. സുധാകരൻ, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. നാസർ, മുൻ എം എൽ എ മാരായ കെ. ദാസൻ, പി. വിശ്വൻ, ജില്ലാ ട്രഷറി ഓഫീസർ കെ. റീജ, സബ് ട്രഷറി ഓഫീസർ കെ. ആർ. ബിന്ദു, ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി, പെൻഷൻ സംഘടന പ്രതിനിധികൾ എന്നിവർ സംസാരിച്ചു.









