ഗവൺമെൻ്റ് മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്ക്കൂളിൽ എഴുത്തച്ഛൻ്റെ ശില്പം സമർപ്പിച്ചു

കൊയിലാണ്ടി: ഗവൺമെൻ്റ് മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്ക്കൂൾ 123 മത് വാർഷികാഘോഷം – മാസ്ഫെസ്റ്റ് 2026 ൻ്റെ ഭാഗമായി പ്രശസ്ത ശില്പിയും, ചിത്രകാരനും, സ്കൂളിലെ മുൻ അധ്യാപകനുമായ ഹംസത്ത് പാലക്കീൽ നിർമ്മിച്ച എഴുത്തച്ഛൻ്റെ ശില്പം സ്കൂളിന് സമർപ്പിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് ദീപടീച്ചർ സ്വാഗതവും, പ്രിൻസിപ്പൾ ലൈജുടീച്ചർ അധ്യക്ഷതയും വഹിച്ച ചടങ്ങിൽ സ്കൂളിലെ മുൻ അധ്യാപകൻ എൻ.ചന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.VHSE പ്രിൻസിപ്പൾ ഷിദ ടീച്ചർ, ബീന ടീച്ചർ, സിനി ടീച്ചർ, മുൻ അധ്യാപകൻ ശശിമാസ്റ്റർ, സ്കൂൾ വിദ്യാർഥി ആയിഷ നസ്രിൻ എന്നിവർ സംസാരിച്ചു.പി.എം സുരേഷ് മാസ്റ്റർ നന്ദി പറഞ്ഞു

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!