അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി താലൂക്ക്‌ ലീഗല്‍ സര്‍വീസസ്‌ കമ്മിറ്റി പാരാലീഗല്‍ വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നതിന്‌ അപേക്ഷ ക്ഷണിച്ചു. കൊയിലാണ്ടി താലൂക്കിൽ സ്ഥിരതാമസക്കാരായ വ്യക്തികള്‍, അധ്യാപകർ (റിട്ടയേഡ് ഉള്‍പ്പെടെ) റിട്ടയേഡ് ഗവ. ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന പൗരന്മാർ, അങ്കണവാടി വര്‍ക്കര്‍മാര്‍, ഡോക്ടര്‍മാര്‍, എം.എസ്‌.ഡബ്ല്യൂ / നിയമ വിദ്യാര്‍ത്ഥികള്‍, മറ്റ് വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ക്ലബ് പ്രവര്‍ത്തകര്‍, മൈത്രീ സംഘം പ്രവര്‍ത്തകര്‍, മറ്റ സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍ തുടങ്ങിയവർക്ക് വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാം.

വളണ്ടിയര്‍മാര്‍ക്ക്‌ ശമ്പളമോ അലവന്‍സോ ലഭിക്കുന്നതല്ല. താലര്യമുള്ളവര്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ, പാസ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ്‌ എന്നിവ സഹിതം കൊയിലാണ്ടി കോടതിയില്‍ പ്രവര്‍ത്തിക്കുന്ന താലുക്ക്‌ ലീഗല്‍ സര്‍വീസസ്‌ കമ്മിറ്റി ഓഫീസിൽ ജൂലൈ അഞ്ചിനകം നേരിട്ടോ തപാലിലോ എത്തിക്കണമെന്ന് ചെയർമാൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!