നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച് കൊയിലാണ്ടി നഗരസഭയിലെ എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍

 

 

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലേക്കുള്ള എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ വരണാധികാരികള്‍ക്കു മുന്‍പില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. കൊയിലാണ്ടി ബസ്റ്റാന്റ് പരിസരത്തു നിന്നും സ്ഥാനാര്‍ത്ഥികളും നേതാക്കളും പ്രവര്‍ത്തകരും വന്‍ പ്രകടനമായി നഗരസഭാ ഓഫീസില്‍ എത്തിയാണ് പത്രിക നല്‍കിയത്. 15 വാര്‍ഡില്‍ മത്സരിക്കുന്ന വി. കെ. രേഖയാണ് ആദ്യം പത്രിക നല്‍കിയത്.

എല്‍ ഡി എഫ് നേതാക്കളായ എല്‍. ജി. ലിജീഷ്, കെ. ദാസന്‍, ടി. കെ. ചന്ദ്രന്‍, കെ. ഷിജു, കെ. സത്യന്‍, കെ. പി.സുധ, ഇ. കെ. അജിത്ത്, പി. കെ. വിശ്വന്‍, കബീര്‍ സലാല, സുരേഷ് മേലേപ്പുറത്ത്, സി. സത്യചന്ദ്രന്‍, റഷീദ്, ആരിഫ്തങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

1 മുതല്‍ 23 വരെ വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികള്‍ ജില്ലാ സോയില്‍ കണ്‍സര്‍വേറ്റര്‍ എം. രാജീവിന് മുന്‍പാകെയും 24 മുതല്‍ 46 വരെ വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഐ. പി. ശൈലേഷ് മുന്‍പാകെയുമാണ് പത്രിക നല്‍കിയത്. ആകെയുള്ള 46 വാര്‍ഡുകളില്‍ സിപിഐ എം 41, സി പി ഐ 2, ആര്‍ ജെ ഡി 1, എന്‍ സി പി 1,ഐ എന്‍ എല്‍ 1 എന്നിങ്ങനെയാണ് പത്രിക സമര്‍പ്പിച്ചത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!