കൊയിലാണ്ടി നഗരത്തിലെ കടകളിൽ വീണ്ടും മോഷണ ശ്രമം


കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ കടകളിൽ വീണ്ടും മോഷണ ശ്രമം. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ പിക്സ് ആർട് പ്രിന്റിംഗ് പ്രസ് ഷോപ്പിലും താഴത്തെ നിലയിലുള്ള മൈബൈൽ ഷോപ്പ്, സമീപത്തെ മറ്റൊരു കട എന്നിവിടങ്ങളിലാണ് മോഷണ ശ്രമം നടന്നത്. ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു സംഭവം.
പിക്സ് ആർടിന്റെ ഗ്ലാസ് ഡോർ തകർത്ത നിലയിലാണ്. മറ്റു രണ്ട് കടകളുടേയും പൂട്ടുമാണ് തകർത്തത്. ഇവിടെ നിന്നും ഒന്നും തന്നെ നഷ്ടപ്പെട്ടില്ല. മോഷ്ടാവിന്റെ ദൃശ്യം കടകളിലെ സിസസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കടയുടമകൾ കൊയിലാണ്ടി പോലിസിൽ പരാതി നൽകി.
ഇന്നലെ പുതിയ ബസ് സ്റ്റാന്റ് പരിസരത്തുള്ള മമ്മീസ് ആർക്കെയ്ഡിലെയും സമീപത്തെയുമായി നാല് കടകളിൽ മോഷണം നടന്നിരുന്നു. നാല് കടകളിൽ നിന്നായി മുപ്പതിനായിരത്തിലധികം രൂപയാണ് നഷ്ടമായത്. ഇതിൽ അന്വേഷണം നടന്നു വരികയാണ്.










