നിര്‍മ്മാണ തൊഴിലാളി യുനിയന്‍ കൊയിലാണ്ടി താലൂക്കാഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

കൊയിലാണ്ടി: വിവിധ അവശ്യങ്ങള്‍ ഉന്നയിച്ച് നിര്‍മ്മാണ തൊഴിലാളി യുനിയന്‍ കൊയിലാണ്ടി താലൂക്കാഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. നിര്‍മ്മാണ ത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ യഥാസമയം വിതരണം ചെയ്യുക, ക്ഷേമനിധി പെന്‍ഷന്‍ മാസം തോറും നല്‍കുക, പെന്‍ഷന്‍ കുടിശിക ഉടനെ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോഴിക്കോട് ജില്ലാ നിര്‍മ്മാണ തൊഴിലാളി യൂനിയന്‍ കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും യൂനിയന്‍ ജില്ലാ ട്രഷറര്‍ എം. വി. സദാനന്ദന്‍ ഉദ്ഘാടനം ചെയ്തും.

ഏരിയ പ്രസിഡണ്ട് എം. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. സി. അശ്വനിദേവ്, വി. എം. ഉണ്ണി, വി. പി. ബാബു, എന്‍. കെ. ഭാസ്‌ക്കന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി. എം സിറാജ്, ഏ. എം. കുഞ്ഞിക്കണാരന്‍  എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!