കീഴരിയൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും

കൊയിലാണ്ടി: തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിലും വേതനവും അന്യായമായി വെട്ടിക്കുറക്കുന്ന പഞ്ചായത്ത് അസി. സെക്രട്ടറിയുടെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെ എംഎന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ കീഴരിയൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടന്നു.

കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ നടന്ന സമരം CPIM ഏറിയാ കമ്മറ്റി സെക്രട്ടറി ടി.കെ.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തൊഴിലാളികള്‍ക്കെതിരെ നടക്കുന്ന നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും, നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നുംനേതാക്കള്‍ മുന്നറിയപ്പ് നല്‍കി.

എംഎന്‍ആര്‍ഇജി കൊയിലാണ്ടി ഏരിയാ കമ്മറ്റി അംഗം സി.ടി കുഞ്ഞിരാമന്‍ അധ്യക്ഷം വഹിച്ചു. എംഎന്‍ആര്‍ഇജി യൂണിയന്‍ കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ രവീന്ദ്രന്‍, ക ര്‍ഷക സംഘം ഏരിയാ സെക്രട്ടറി പി.കെ. ബാബു, കീഴരിയൂര്‍ എന്‍.സി.സെക്രട്ടറി എം. സുരേഷ്, നമ്പ്രത്ത് കര എല്‍.സി സെക്രട്ടറി കെ.പി. ഭാസ്‌ക്കരന്‍, എന്‍.എം സുനില്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ പഞ്ചായത്ത് സെക്രട്ടറി ടി.എം. ജ്യോതിഷ് സ്വാഗതം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!