സ്‌കില്‍ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

സ്‌കില്‍ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

ബിസില്‍ ട്രെയിനിങ് ഡിവിഷന്‍ നടത്തുന്ന സ്‌കില്‍ ഡിപ്ലോമ കോഴ്‌സുകളായ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, മോണ്ടിസ്സോറി ആന്‍ഡ് പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിങ് എന്നിവയിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകളിലേക്ക് എസ്എസ്എല്‍സി/പ്ലസ്ടു/ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്‍സ് ലഭിക്കും. ഫോണ്‍: 7994449314.

ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിയമനം

ജില്ലയില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ സ്റ്റാഫ് നഴ്സ്, പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നഴ്സ്, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, എന്റമോളജിസ്റ്റ്, ഡെവലപ്‌മെന്റ് തെറാപിസ്റ്റ്, ഗൈനക്കോളജിസ്റ്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും. ആഗസ്റ്റ് ആറിന് വൈകീട്ട് അഞ്ചിനകം അതത് ലിങ്കില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0495 2374990.

ടീച്ചിങ് അസിസ്റ്റന്റ് നിയമനം

വയനാട് ജില്ലയിലെ പൂക്കോട് ഡെയറി സയന്‍സ് ആന്‍ഡ് ടെക്നോളജി കോളേജ് ഓഫീസില്‍ ടീച്ചിങ് അസിസ്റ്റന്റ് (ഡെയറി എഞ്ചിനീയറിങ് -മുസ്‌ലിം, ഡെയറി കെമിസ്ട്രി -ഈഴവ/തിയ്യ/ബിലവ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അതത് വിഷയങ്ങളില്‍ എം.ടെക്കും നെറ്റും. ദിവസ ശമ്പളം: 1750 രൂപ. പ്രായപരിധി: 18-50.
വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 11നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍ഒസി ഹാജരാക്കണമെന്ന് കോഴിക്കോട് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2376179.

എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം

2025-26 വിഷന്‍ പദ്ധതിയിലേക്ക് പട്ടികജാതിക്കാരായ വിദ്യാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് ജില്ലയില്‍ സ്ഥിരതാമസക്കാരും പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പെടുത്ത് പഠിക്കുന്നവരുമായ, എസ്എസ്എല്‍സി പരീക്ഷയില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങിയ സ്റ്റേറ്റ് സിലബസുകാര്‍ക്കും എ2 ഗ്രേഡില്‍ കുറയാത്ത മാര്‍ക്ക് ലഭിച്ച സിബിഎസ്ഇക്കാര്‍ക്കും എ ഗ്രേഡില്‍ കുറയാത്ത മാര്‍ക്ക് ലഭിച്ച ഐസിഎസ്ഇക്കാര്‍ക്കും അപേക്ഷിക്കാം. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട കോച്ചിങ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് ധനസഹായമായി രണ്ട് വര്‍ഷം 10,000 രൂപ വീതം അനുവദിക്കും.

അപേക്ഷയോടൊപ്പം ജാതി, വരുമാനം (വരുമാന പരിധി ആറ് ലക്ഷം രൂപ), പഠിക്കുന്ന സ്‌കൂളില്‍നിന്നും എന്‍ട്രന്‍സ് പരിശീലന സ്ഥാപനത്തില്‍ നിന്നുമുള്ള സാക്ഷ്യപത്രവും ബില്ലുകളും, പഞ്ചായത്ത്/ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ ഓഫീസില്‍നിന്ന് ഈ ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രവും എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവയും സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ആഗസ്റ്റ് 31ന് വൈകീട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. ഫോണ്‍: 0495 2370379, 0495 2370657.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!