സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരനായ വയോധികന് പരിക്ക്

പേരാമ്പ്ര: പേരാമ്പ്രയില്‍ സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരനായ വയോധികന് പരിക്ക്, ബസ്റ്റാന്‍ഡിനു സമീപത്ത് വെച്ചാണ് അപകടം നടന്നത്. പരിക്കേറ്റ ഇയാളെ പേരാമ്പ്ര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12 മണിയോടുകൂടിയാണ് സംഭവം. കോഴിക്കോട് കുറ്റ്യാടി റൂട്ടിലോടുന്ന ഫ്‌ലൈവല്‍ ബസാണ് തട്ടിയത്.

ചെറുവണ്ണൂര്‍ മുയിപ്പോത്ത് ചെറുക്കാട്ട് നാരായണന്‍ നായര്‍ (80) പരിക്കേറ്റത്. തട്ടി വീണ ഉടനെ ഡ്രൈവര്‍ സഡന്‍ ബ്രേക്ക് ഇട്ടതിനാല്‍ അത്യാഹിതം ഒഴിവായി. മുഖത്ത് നെറ്റിക്കാണ് പരിക്ക്. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!