കാറ്റിലും മഴയിലും പേരാമ്പ്രയില്‍ വ്യാപക നാശനഷ്ടം

പേരാമ്പ്ര: കാറ്റിലും മഴയിലും പേരാമ്പ്രയില്‍ വ്യാപക നാശനഷ്ടം. വൈദ്യൂതിയും ഗതാഗതവും തടസ്സപ്പെട്ടു, പേരാമ്പ്ര ബൈപ്പാസ് റോഡില്‍ സഹകരണാശുപത്രിക്ക് സമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വാല്യക്കോട് ഹൈടെന്‍ഷന്‍ ലൈനിന്റെ മുകളിലേക്ക് തെങ്ങ് മറിഞ്ഞു. ആവള മഠത്തില്‍ മുക്കില്‍ ഇലക്ട്രിക് ലൈനിന്റെ മുകളിലൂടെ റോഡരികിലുള്ള പ്ലാവും തേക്കും വീണ് വൈദ്യൂതിയും ഗതാഗതവും തടസ്സപ്പെട്ടു.

കോടേരി ചാലില്‍ വീടിന്റെ മുകളിലേക്ക് മരം മറിഞ്ഞു വീണതും കൂരാച്ചുണ്ടിലും കക്കയം റോഡില്‍ പൂവത്തും താഴെയും, നൊച്ചാട് ചാത്തോത്ത് താഴെ, കായണ്ണ അങ്ങാടി എന്നിവിടങ്ങളില്‍ മരം വീണ് ഗതാഗത തടസ്സപ്പെട്ടതും അഗ്നിരക്ഷാ സേന മുറിച്ച് മാറ്റി. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവിലിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തി വിവിധ സ്ഥലങ്ങളിലെ മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!