ഉമ്മന്‍ ചാണ്ടി അനുസ്മരണം; പുഷ്പാര്‍ച്ചനയും സ്‌നേഹ സംഗമവും നടത്തി

കീഴരിയൂര്‍: സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തി ജനമനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പുഷ്പാര്‍ച്ചനയും സ്‌നേഹസംഗമവും നടത്തി.

ഡി സി സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ചുക്കോത്ത് ബാലന്‍ നായര്‍, ശശി പറോളി, ഇ. എം. മനോജ്, സവിത നിരത്തിന്റെ മീത്തല്‍, എം. എം. രമേശന്‍ മാസ്റ്റര്‍, കെ. പി. സുലോചന ടീച്ചര്‍ , എന്‍. ടി. ശിവാനന്ദന്‍, കെ. വി. രജിത, കെ. കെ. വിജയന്‍, പി. എം. അശോകന്‍, ദീപക് കൈപ്പാട്ട്, പി. എം. അബ്ദുറഹിമാന്‍, ദാസന്‍ ഇ. കെ. പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!