കൊയിലാണ്ടി നഗരസഭയില്‍ ഉറവിടമാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദര്‍ശനമേള സംഘടിപ്പിച്ചു.
മാലിന്യമുക്ത നവകേരളം പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയില്‍ ഉറവിടമാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദര്‍ശനമേള സംഘടിപ്പിച്ചു.
കൊയിലാണ്ടി നഗരസഭയും ശുചിത്വമിഷന്റെയും ആഭിമുഖ്യത്തില്‍ നടന്ന പ്രദര്‍ശനമേള നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ. സത്യന്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കൃപവാര്യര്‍, കൗണ്‍സിലര്‍ വിഷ്ണു എന്‍ എസ് .ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജമീഷ് മുഹമ്മദ് , ലിജോയി എല്‍ എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. റിഷാദ് ചടങ്ങിന് നന്ദി പറഞ്ഞു.
മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളിലും മറ്റും വലിച്ചെറിയാതെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണ ഉപാധികള്‍ സ്ഥാപിക്കണമെന്നും അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറണമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.