കിണറിന്റെ പടവ് കെട്ടുന്നതിനിടയിൽ കിണറിൽ വീണ് തൊഴിലാളിക്ക് പരിക്ക്
കൊയിലാണ്ടി: അരിക്കുളത്ത് കിണറിന്റെ പടവ് കെട്ടുന്നതിനിടയിൽ പലക നീങ്ങി കിണറിൽ വീണ് തൊഴിലാളിക്ക് പരിക്ക്. നിടുംപൊയില്‍ അരീക്കല്‍ മീത്തല്‍ മോഹനന്റെ വീട്ടിലെ കിണര്‍ പണിക്കിടെയായിരുന്നു അപകടം.
നിടുംപൊയില്‍ വടക്കേചാലില്‍ മീത്തല്‍ ബാബുവിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടുകൂടിയാണ് സംഭവം. ആള്‍മറ കെട്ടുന്നതിനായി സ്ഥാപിച്ച പലക മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് കിണറ്റിലേക്ക് വീഴുകയായിരുന്നു.
കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേനയെത്തുകയും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ബിനീഷ് കെ ചെയര്‍നോട്ടിന്റെ സഹായത്തോടു കൂടി കിണറില്‍ ഇറങ്ങുകയും സ്ട്രക്ച്ചറില്‍ കിടത്തി സ്ട്രക്ച്ചര്‍ നോട്ട് ഉപയോഗിച്ച് റെസ്‌ക്യു നെറ്റുമായി ബന്ധിപ്പിച്ചു സേനാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടു കൂടി സുരക്ഷിതമായി മുകളില്‍ എത്തിക്കുകയും ചെയ്തു. ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജിനീഷ് കുമാര്‍ പി കെ,നിധിപ്രസാദി ഇ എം, ലിനീഷ് എം, സുജിത്ത് എസ് പി നവീന്‍,ഹോംഗാര്‍ഡുമാരായ ബാലന്‍ ടി പി രാജേഷ് കെ പി, പ്രബീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.