ദൃശ്യം 2025 സാംസ്‌കാരിക സായാഹ്നം പ്രശസ്ത സിനിമ സംവിധായിക വിധു വിന്‍സന്റ് ഉദ്ഘാടനം ചെയ്തു

അരിക്കുളം ഗ്രാമ പഞ്ചായത്തിന്റെ ദേശീയ സംസ്കാരിക ഉത്സവം ദൃശ്യം 2025 മൂന്നാം ദിവസം സാംസ്കാരിക സായാഹ്നം പ്രശസ്ത സിനിമ സംവിധായിക വിധു വിൻസൻറ് ഉദ്ഘാടനം ചെയ്തു. അരിക്കുളം പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡണ്ട് എ. എം. സുഗതൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അരിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. പി. രജനി സ്വാഗതം പറഞ്ഞു. കെ. കെ. സുബൈർ (കെ എ എസ്), ഗോവിന്ദ വർമ്മ രാജ എന്നിവർ സന്നിഹിതരായി ബീന തൈക്കണ്ടി നന്ദി പറഞ്ഞു.

ഗോദ മൂരി പശു പണിയൻ & ആദിവേടൻ, ചാക്യാർകൂത്ത്, കേരള നടനം, കളരിപ്പയറ്റ്, കുച്ചിപ്പുടി, ദഫ് മുട്ട്, മണിപ്പൂരി ഡാൻസ് എന്നിവ അരങ്ങേറി.

സമാപന ദിവസമായ നാളെ രാവിലെ 9 മണിക്ക് കുടുംബശ്രീ കലോത്സവം.
വൈകീട്ട് അഞ്ചുമണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രശസ്ത സിനിമാപ്രവർത്തക കുക്കു പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് രോഹിത് തിരുവങ്ങായുർ അവതരിപ്പിക്കുന്ന പാണ്ടിമേളം, രാജസ്ഥാൻ ഫോക്ക് ഡാൻസ് ബിറാജ് ഹോളി, കുടുംബശ്രീ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!