വേടൻ ഉയർത്തിയ രാഷ്ട്രീയത്തെ പിണറായി ഭയപ്പെടുന്നു: അഡ്വ വിഷ്ണു മോഹൻ

കോഴിക്കോട് : വേടൻ ഉയർത്തിയ രാഷ്ട്രീയത്തെ പിണറായി ഗവൺമെൻ് ഭയപ്പെടുന്നത് കൊണ്ടാണ് അറസ്റ്റ് ചെയ്തു ജയിലിലടച്ചത്. നരേന്ദ്രമോദി സർക്കാർ ന്യൂനപക്ഷ ദളിത് രാഷ്ട്രീയത്തിന് നേരെ ഉയർത്തുന്ന ഭീഷണിയാണ് വനം വകുപ്പ് പുലിനഖത്തിൻ്റെ പേരിൽ ജയിലിലടക്കാൻ ശ്രമിച്ചത്.

ലഹരി ഉപയോഗത്തെ എതിർക്കപെടുമ്പോൾ തന്നെ പാട്ടിലൂടെ അരികുവൽക്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയം പറയുന്നതും അതിന് പിന്തുണ ലഭിക്കുന്നതും പിണാറായി ഭരണകൂടത്തിന് എതിരാകുന്നു എന്ന ഭയപ്പാടാണ് അറസ്റ്റിലേക്ക് നയിച്ചത്. തൊഴിൽ സംവരണങ്ങളും ആനുകൂല്യങ്ങളും അട്ടിമറിക്കപ്പെടുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൻ്റെ പുതിയ പ്രതിരോധ ശബ്ദമാണ് വേടനിലൂടെ പുറത്തുവരുന്നത്.

ആർ വൈ എഫ് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന സെക്രട്ടറി സ: അഡ്വ വിഷ്ണുമോഹൻ സംസാരിച്ചു. ആർ എസ് പി ജില്ലാ സെക്രട്ടറി ഇ കെ എം റഫീഖ് , ആർ വൈ എഫ് സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗം എൻ കെ ഉണ്ണികൃഷ്ണൻ, സംസ്ഥാന സമിതിയംഗം വിൽസൺ ജോൺ, ടി കെ അബ്ദുള്ളക്കോയ, റഷീദ് പുളിയഞ്ചേരി എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി പ്രസിഡണ്ടായി അക്ഷയ് പൂക്കാട്, സെക്രട്ടറിയായി ശ്രീനാഥ് പൂവങ്ങോത്ത്,  ട്രഷററായി മുഹമ്മദ് റാഷിദ് എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!