എസ് എ ആര്‍ ബി ടി എം ഗവണ്‍മെന്റ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘാടക സമിതി രൂപീകരിക്കുന്നു

കൊയിലാണ്ടി: 1975 ൽ കൊയിലാണ്ടി ബോയ്സ് ഹൈസ്കൂളിൽ ലളിതമായി ആരംഭം കുറിച്ച എസ്. എ. ആർ. ബി. ടി. എം. ഗവൺമെൻ്റ് കോളജ് പാഠ്യ- പാഠ്യേതര മേഖലകളിൽ മികവ് തെളിയിച്ചു കൊണ്ട് സുവർണ്ണ ജൂബിലിയിലെത്തിയിരിക്കുന്നു. ആഘോഷ പരിപാടികൾക്ക് മൂർത്തമായ രൂപം നല്കുന്നതിനും മെഗാ ആലംനൈ മീറ്റ് സംഘടിപ്പിക്കുന്നതിനുമായി പൂർവ്വവിദ്യാർത്ഥി സംഘാടക സമിതി രൂപീകരിക്കുന്നു.

ഫെബ്രവരി 12ാം തിയ്യതി വൈകുന്നേരം 5 മണിക്ക് കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ (താലൂക്ക് ആശുപത്രിക്ക് സമീപം) വെച്ച് നടക്കുന്ന യോഗത്തിൽ ഇതുമായി ബന്ധപ്പെട്ടഎല്ലാവരും എത്തിച്ചേരണമെന്ന് പൂർവ്വ വിദ്യാർത്ഥി സംഘടനാ സെക്രട്ടറി, പ്രസിഡണ്ട്, കോളേജ് പ്രിൻസിപ്പൽ എന്നിവർ അഭ്യർത്ഥിക്കുന്നു.

കുടുതല്‍ വിവരങ്ങള്‍ക്ക്‌: 9846632357

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!