സ്തുത്യർഹ സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ പി സി പ്രേമന് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന് റിക്രിയേഷന്‍ ക്ലബ്ബിന്റെ അനുമോദനം

പേരാമ്പ്ര: കേരള അഗ്നിരക്ഷാവകുപ്പിൽ സ്തുത്യർഹ സേവനത്തിനുള്ള ഈ വർഷത്തെ രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ പേരാമ്പ്ര നിലയത്തിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി സി പ്രേമന് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ റിക്രിയേഷൻ ക്ലബ്ബിന്റെ അനുമോദനം.
സ്റ്റേഷൻ ഓഫിസർ സിപി ഗിരീശന്റെ അധ്യക്ഷതയിൽ നിലയത്തിൽ വച്ച് നടന്ന അനുമോദന ചടങ്ങിൽ ജീവനക്കാർക്ക് വേണ്ടി അദ്ദേഹം പൊന്നാടഅണിയിച്ച് ആദരിച്ചു. നിരവധി രക്ഷാപ്രവർത്തനങ്ങളിൽ ഈ ഉദ്യോഗസ്ഥന്റെ ശക്തമായ നേതൃത്വത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും തികച്ചും അർഹതയ്ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.
ഡിപ്പാർട്ട്മെന്റിലെ വിവിധ സംഘടന പ്രതിനിധികളായി എസ് ബി സജിത്ത്, കെ കെ ഗിരീശൻ, എന്നിവർ ഉപഹാരങ്ങൾ നൽകി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം പ്രദീപൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കെ ടി റഫീഖ്, എൻ ഗണേശൻ, കെ ബൈജു, എം ഹരീഷ്, ടി വിജീഷ്, കെ പി വിപിൻ, വി വിനീത്, എം ജയേഷ്, അഭി ലജ്പത്ത് ലാൽ, എ സി അജീഷ് എന്നിവർ സംസാരിച്ചു
തനിക്ക് കിട്ടിയ അംഗീകാരം ഒരു കൂട്ടായ്മയുടെ വിജയമാണെന്നും ഇനിയും സേനയുടെ ഭാഗമായിരിക്കുന്ന ത്രയും കാലത്തോളം ഊർജ്ജം പകരുന്നതാണെന്നും മറുപടി പ്രസംഗത്തിൽ പിസി പ്രേമൻ പറഞ്ഞു. റിക്രിയേഷൻ ക്ലബ്ബ് ഭാരവാഹി എം മനോജ് സ്വാഗതവും കെ ശ്രീകാന്ത് നന്ദിയും പറഞ്ഞു.







