അരിക്കുളത്തും, മേപ്പയ്യൂരിലും നായകളുടെ ആക്രമണം; 3 കുട്ടികള്‍ക്ക് കടിയേറ്റു
അരിക്കുളം കാളിയത്ത് മുക്കില്‍ പാറുകുന്നത്ത് ആഷിക്കിന്റെ 1 വയസ്സും 4 വയസ്സും പ്രായമായ കുട്ടികളെയാണ് നായകള്‍ കടിച്ചത്,
1 വയസ്സുള്ള കുട്ടിയെ നായ കടിക്കുകയും കുട്ടിയെ ഉടന്‍ ആശുപത്രിയിലേക്കു കൊണ്ടു പോകുകയും ചെയ്തു.
അതേ സമയം ആഷിക്കിന്റെ 4 വയസ്സുള്ള കുട്ടിയേ മറ്റൊരു നായ വീട്ടില്‍ വെച്ചു തന്നെ കടിക്കുകയുമാണുണ്ടായത്. കുട്ടികളെ കൊയിലാണ്ടി ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി.
ഇതു കഴിഞ്ഞ് ഏതാനും സമയത്തിനകം ചങ്ങരംവെള്ളി കേളോത്ത് സരേഷിന്റെ മകനും നായയുടെ കടിയേറ്റും. തണ്ടയില്‍ താഴെ നന്താനത്ത് വയലില്‍ കെട്ടിയ പ്രകാശന്റെ പശുക്കുട്ടിയേയും നായ കടിച്ചു. ഗ്രാമ പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി അവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.


