അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി: തൈ നടീൽ ഉദ്ഘാടനം നിർവഹിച്ചു
കൊയിലാണ്ടി: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നഗരസഭാതല പച്ചക്കറി തൈ നടീൽ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവ്വഹിച്ചു. നാലാം വാർഡ് പവിത്രം കൃഷിക്കൂട്ടത്തിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു.
കൃഷിക്കൂട്ടങ്ങളെ ഉപയോഗപ്പെടുത്തി പച്ചക്കറി കൃഷിക്ക് വേണ്ട മുന്നൊരുക്കങ്ങളടക്കമുള്ള സഹായങ്ങൾ നടത്താൻ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയെ പങ്കാളികളാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലുറപ്പ് പദ്ധതി അക്കൗണ്ടന്റ് രസ്ന പദ്ധതി വിശദീകരിച്ചു.
കൗൺസിലർ പ്രജിഷ പി, എഡിഎസ് ചെയർപേഴ്സൺ ബാവ കൊന്നെങ്കണ്ടി, തൊഴിലുറപ്പ് മേറ്റ് രാധ മുണ്ട്യാടികുനി എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ രമേശൻ വലിയാട്ടിൽ സ്വാഗതവും കൃഷിക്കൂട്ടം കൺവീനർ രമ്യ തിരുവലത്ത് നന്ദിയും പറഞ്ഞു.