ഒൻപതാമത് കെ. പി. കായലാട് പുരസ്കാരം മധു ആലപ്പടമ്പിന്
മേപ്പയ്യൂർ : പുരോഗമന കലാസാഹിത്യ സംഘം മേപ്പയ്യൂർ ഏർപ്പെടുത്തിയ ഒൻപതാമത് കെ.പി.കായലാട് പുരസ്കാരത്തിന് മധു ആലപ്പടമ്പ് അർഹനായി. രാത്രിവണ്ടി എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. പ്രൊഫ. സി. പി. അബൂബക്കർ (ചെയർമാൻ), എം. പി. അനസ്, കെ. രതീഷ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.
കെ. പി. കായലാട് ട്രസ്റ്റും പുരോഗമന കലാസാഹിത്യ സംഘവും സംയുക്തമായി ജനുവരി 7 ന് വൈകുന്നേരം 5 മണിക്ക് മേപ്പയ്യൂർ വ്യാപാര ഭവനിൽ സംഘടിപ്പിക്കുന്ന കെ. പി. കായലാട് അനുസ്മരണ പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ടി. രാജൻ പുരസ്കാരം സമർപ്പിക്കും.
പ്രശസ്ത എഴുത്തുകാരൻ അശോകൻ ചരുവിൽ പരിപാടി ഉദ്ഘാടനം ചെയ്യും. സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ: സി. പി. അബൂബക്കർ അനുസ്മരണ പ്രഭാഷണം നടത്തും. മൊയ്തു മാനക്കൽ രചിച്ച ഓർമ്മകളുടെ ഓളങ്ങളിലൂടെ എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്യും.