ദാറുൽ ഖുർആൻ പുറക്കാട് പതിനൊന്നാം വാർഷികവും കോൺവെക്കേഷനും ജനുവരി 11ന്


കൊയിലാണ്ടി: വിശുദ്ധ ഖുർആൻ പഠന ഗവേഷണ സ്ഥാപനമായ ദാറുൽ ഖുർആൻ പുറക്കാട് പതിനൊന്നാം വാർഷികവും കഴിഞ്ഞ അഞ്ച് ബാച്ചിലെ ഖുർആൻ ഹിഫ്ളും ദഅവ കോഴ്സും പൂർത്തീകരിച്ച 65 വിദ്യാർഥി വിദ്യാർഥിനികൾക്കുള്ള ബിരുദധാനവും 2025 ജനുവരി 11 ശനിയാഴ്ച രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെ വിവിധ പരിപാടികളോടെ നടക്കും.
പൂർവ്വ വിദ്യാർത്ഥി സംഗമം ഉദ്ഘാടന സമ്മേളനം അക്കാദമിക് സെമിനാർ പണ്ഡിത സംഗമം ഫാമിലി മീറ്റ് ബിരുദധാന സമ്മേളനം “ഖയാൽ ” കുട്ടികൾ ആവിഷ്കരിച്ച ഒരുക്കുന്ന കലാവിരുന്ന് എന്നീ പരിപാടികളാണ് സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നത്.
കഴിഞ്ഞ വർഷം സ്ഥാപനം നടത്തിയ ഒരു വർഷം നീണ്ടുനിൽക്കുന്ന ദശ വാർഷിക ആഘോഷത്തിന്റെ സ്മരണിക വെളിച്ചത്തിന് എന്തൊരു വെളിച്ചം എന്ന സുവനീറിന്റെ പ്രകാശനവും പരിപാടിയിൽ നടക്കും വിവിധ പരിപാടികളിലായി ജമാഅത്തെ ഇസ്ലാമി കേന്ദ്ര മജ്ലിസ് ശൂറാ അംഗം എം. ഐ. അബ്ദുൽ അസീസ് അഖിലേന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡ് അംഗം മൗലാന അബ്ദുൽ ഷുക്കൂർ ഖാസിമി പ്രമുഖ ഗ്രന്ഥകാരനും പണ്ഡിതനുമായ ഡോക്ടർ അബ്ദുൽ നസീർ അൽ മലൈബാരി കെ എൻ എം മർക്കസു ദാവ സെക്രട്ടറി ഡോക്ടർ ജാബിർ അമാനി ഇത്തിഹാദുൽ ഉലമ കേരള സെക്രട്ടറി ഷമീർ കാളികാവ് മുസ്ലിം ലീഗ് മഹാരാഷ്ട്ര ട്രഷറർ സി എച്ച് ഇബ്രാഹിം കുട്ടി ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് ഫൈസൽ പൈങ്ങോട്ടായി വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ടി. പി. അബ്ദുൽ അസീസ്, ബഷീർ മുഹിയുദ്ദീൻ, പ്രമുഖ മനശാസ്ത്രജ്ഞൻ ഡോക്ടർ ഷറഫുദ്ദീൻ കടമ്പാട്ട്, ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം യു പി സിദ്ദീഖ് സാഹിബ്, ആയിഷ ടീച്ചർ, കെ കെ നാസർ, സജദ മുജീബ്, ഹബീബ് മസഊദ് ഡോക്ടർ സുഷീർ ഹസ്സൻ, പി എം അബ്ദുസ്സലാം ഹാജി, സി അബ്ദുറഹ്മാൻ, പിടി ഹനീഫ് ഹാജി, ഇബ്രാഹിം മാസ്റ്റർ, പി കെ അബ്ദുല്ല, കമർ ജമാൽ, കെ ഇമ്പി ച്ചിയാലി എന്നിവർ വിവിധ സെഷനിൽ സംബന്ധിക്കും. ഷമീം ചൂനൂർ രചനയും സംവിധാനവും നിർവഹിച്ച ഖയാൽ കലാ ആവിഷ്കാരം ദാറുൽ ഖുർആൻ വിദ്യാർത്ഥികൾ അവതരിപ്പിക്കും.
വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ സക്കിർ എ.എം (സ്വാഗത സംഘം കൺവീനർ), അഷ്റഫ് ഇസത്ത് പി. ടി. എ പ്രതിനിധി, അമീർ എ.എം
(പ്രചാരണ വകുപ്പ് ചെയർമാൻ), മുഹമ്മദ് ഷിയാസ് (പ്രചാരണ വകുപ്പ് കൺവീനർ)
നൗഫൽ റിയ ട്രാവൽസ് (പ്രതിനിധി വകുപ്പ് അസിസ്റ്റൻറ് കൺവീനർ)





