പ്രതിഭകളുടെ സംഗമവേദിയിൽ പുരസ്‌ക്കാരചടങ്ങ്

കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോടിന്റെ (QFFK ) രണ്ടാമത് ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള ദൃശ്യ ഹ്രസ്വ മാധ്യമ പുരസ്‌ക്കാര ചടങ്ങ് കൊയിലാണ്ടി ടൗൺ ഹാൾ വേദിയിൽ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ചലച്ചിത്ര സമഗ്ര സംഭാവനക്കുള്ള പുരസ്കാരം സംവിധായകൻ സിദ്ദിഖ്, നവാഗത സംവിധായകനുള്ള പുരസ്കാരം മാളികപ്പുറത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കർ എന്നിവർ പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരിൽ നിന്നും സ്വീകരിച്ചു.

മനുഷ്യ മനസ്സുകളുടെ ചേർത്തുനിൽക്കലിന് കലയുടെ ഉത്തരവാദിത്വം വളരെ വലുതാണെന്നുള്ളതിന്റ നേർകാഴ്ചയാണ് ക്യു എഫ് എഫ് കെ നടത്തിയ ചടങ്ങ് എന്ന് ഉത്ഘാടന പ്രസംഗത്തിൽ മട്ടന്നൂർ പറഞ്ഞു. അടുത്ത തവണ സംഘടിപ്പിക്കുന്ന ചടങ്ങിൽ തനിക്ക് ഒരു മണിക്കൂർ കൊട്ടാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.
എന്റെ ജീവിതത്തിൽ ആദ്യത്തെ സമഗ്ര സംഭാവനയാണ് മലബാറിന്റെ കലാസാംസ്കാരിക മണ്ണായ കൊയിലാണ്ടിയിൽ നിന്ന് ലഭിച്ചതെന്നും പുരസ്കാരം ഏറ്റുവാങ്ങാൻ സാധിച്ചതിൽ അതിയായ സന്തോഷമെന്നും മറുപടി പ്രസംഗത്തിൽ സംവിധായകൻ സിദ്ദിഖ്.

ഒരു യുവ സംവിധായകൻ എന്ന നിലയിൽ മുന്നോട്ടുപോകാനുള്ള ഊർജ്ജമാണ് ഈ പുരസ്കാരത്തിലൂടെ ലഭിച്ചതെന്ന് വിഷ്ണു ശശിശങ്കർ. ദൃശ്യ മാധ്യമ ഹ്രസ്വ ചിത്ര പുരസ്‌കാരങ്ങൾ വിജയികൾക്ക് വിശിഷ്ട വ്യക്തികൾ വിതരണം ചെയ്തു.
ഫെസ്റ്റിവൽ സെക്രട്ടറി അഡ്വ. വി. സത്യൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ
ഫെസ്റ്റിവൽ പ്രസിഡന്റ് പ്രശാന്ത് ചില്ല അധ്യക്ഷത വഹിച്ചു.

അഡ്വ. കെ. സത്യൻ (വൈസ് ചെയർമാൻ കൊയിലാണ്ടി മുനിസിപ്പാലിറ്റി ) ചലച്ചിത്ര നടൻ സുശീൽ കുമാർ, ഛായാഗ്രഹകൻ പ്രശാന്ത് പ്രണവം, തിരക്കഥാകൃത്ത് അനീഷ് അഞ്ജലി, ചലച്ചിത്ര നടി പ്രിയ ശ്രീജിത്ത്‌, കഥാകൃത്ത് അശ്വിൻ പ്രകാശ്, സംഗീതജ്ഞൻ പ്രേം കുമാർ വടകര, മധുസൂദനൻ ഭരതാഞ്ജലി, മജീഷ്യൻ ശ്രീജിത്ത്‌ വിയ്യൂർ, നൗഷാദ് ഇബ്രാഹിം എന്നിവർ സംബന്ധിച്ചു.

രാവിലെ മാറുന്ന സിനിമ അഭിരുചികൾ വിഷയത്തെ ആസ്പദമാക്കി എൻ എ. ഹരികുമാർ അവതരിപ്പിച്ച ചലച്ചിത്ര സെമിനാർ സംഘടിപ്പിച്ചു

വൈകാശ് വരവീണയുടെ UNPLUGGED MUSICAL NIGHT കലാപ്രേമികൾക്ക് ആഘോഷരാവൊരുക്കി.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!