സംസ്ഥാനത്ത്1000 ഗ്രാമീണ റോഡുകൾ നിർമിക്കുകയാണ് ലക്ഷ്യം – മന്ത്രി എ കെ ശശീന്ദ്രൻ
സംസ്ഥാനത്ത്1000 ഗ്രാമീണ റോഡുകൾ നിർമിക്കുകയെന്നതാണ് സംസ്ഥാന സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഈ പദ്ധതിയുടെ ഭാഗമായി എലത്തൂർ മണ്ഡലത്തിൽ ആറ് കോടിയോളം രൂപയുടെ പദ്ധതികൾക്കാണ് അനുമതി ലഭിച്ചിട്ടുള്ളതെന്നും നന്മണ്ട ഗ്രാമപഞ്ചായത്ത് ആയോളി- ചേറാങ്കരത്താഴം- കുളിപ്പൊയിൽ റോഡ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
കേരളം മൂന്നുമാസത്തിനുള്ളിൽ അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി മാറും. എല്ലാം മേഖലയിലും അടിസ്ഥാന സൗകര്യ വികസനമാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് സി കെ രാജൻ മാസ്റ്റർ, ആരോഗ്യ, വിദ്യാഭ്യാസ ചെയർപേഴ്സൺ വിജിത കണ്ടിക്കുന്നുമ്മൽ, ജില്ല പഞ്ചായത്ത് അംഗം ടി റസിയ, ക്ഷേമകാര്യ ചെയർപേഴ്സൺ കുണ്ടൂർ ബിജു, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത വടക്കേടത്ത്, നന്മണ്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ്, വാർഡ് വികസന സമിതി കൺവീനർ പി എം ഷിജു തുടങ്ങിയവർ സംസാരിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയാണ് റോഡിന്റെ പ്രവൃത്തിക്കായി വിനിയോഗിച്ചത്.
.