ഗ്രാഫിക് ഡിസൈനിങ്ങ് പരിശീലനം

 

ഗ്രാഫിക് ഡിസൈനിങ്ങ് പരിശീലനം

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററിൽ പേജ്‌മേക്കര്‍, കോറല്‍ഡ്രോ, ഫോട്ടോഷോപ്പ്, ഇന്‍ഡിസൈന്‍, ഇല്ലുസ്‌ട്രേറ്റര്‍, എം.എസ്. ഓഫീസ് എന്നിവ ഉള്‍പ്പെട്ട ആറ് മാസത്തെ ഗ്രാഫിക് ഡിസൈനിങ്ങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സിവില്‍സ്റ്റേഷന് എതിര്‍വശത്തെ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 8891370026, 0495 2370026.


ജില്ലാതല ആര്‍സെറ്റി അഡ്‌വൈസറി കമ്മിറ്റി യോഗം 25 ന്

ജില്ലാതല ആര്‍സെറ്റി അഡ്‌വൈസറി കമ്മിറ്റി യോഗം നവംബര്‍ 25 ന് പകൽ 11.45 മണിക്ക് കളക്ടറുടെ ചേമ്പറില്‍ നടക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.


ഏകദിന കമ്പൈലേഷന്‍ ക്യാമ്പ്

കളക്ഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആക്ട് പ്രകാരം വ്യാവസായിക യൂണിറ്റുകള്‍ ആനുവല്‍ സര്‍വ്വേ ഓഫ് ഇന്‍ഡസ്ട്രീസിന്റെ (എഎസ്ഐ) റിട്ടേണുകള്‍ പോര്‍ട്ടലില്‍ സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (എന്‍എസ്ഒ) ഏകദിന കമ്പൈലേഷന്‍ ക്യാമ്പ് നടത്തി. കോഴിക്കോട് കല്ലായി കേന്ദ്രീയ ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ എന്‍എസ്ഒ ഡയറക്ടറും റീജിയണല്‍ മേധാവിയുമായ എഫ് മുഹമ്മദ് യാസിര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 25 ഓളം വ്യവസായിക യൂണിറ്റുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. യൂണിറ്റുകളുടെ 2023 – 2024 സാമ്പത്തിക വര്‍ഷത്തെ ബാലന്‍സ് ഷീറ്റ്, പ്രോഫിറ്റ് ആന്‍ഡ് ലോസ്സ് അക്കൗണ്ട് ഇവയിലെ വിവരങ്ങള്‍, എംപ്ലോയ്‌മെന്റ് ആന്‍ഡ് ലേബര്‍ കോസ്റ്റ്, ആബ്‌സെന്റീസം, ലേബര്‍ ടേണ്‍ ഓവര്‍ സംബന്ധമായ വിവരങ്ങള്‍ എന്നിവയാണ് യൂണിറ്റുകള്‍ പോര്‍ട്ടലില്‍ സമര്‍പ്പിക്കുന്നത്. ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോട്, ഡെപ്യൂട്ടി ഡയറക്ടര്‍ സലീന, എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രേംരാജ്, എന്‍എസ്ഒ സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍മാരായ സിജി സുരേഷ് ബാബു, ഡോളി വര്‍ഗീസ്, രമ്യ ടി, എ ശര്‍മേന്ദ്ര, വി ശ്രീജിത, പി ധന്യ, എന്‍ തൗസീഫ് എന്നിവര്‍ സംസാരിച്ചു. സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍മാരായ പി വി പ്രവീഷ്, കെവി അരുണ്‍ കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു. എ എസ് ഐ സര്‍വ്വേയിലെ വിവിധ ബ്ലോക്കുകളെ സംബന്ധിച്ച ക്ലാസ്സുകള്‍ നടന്നു.


ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെൻ്റ്

സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലെ സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലെ എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ്, 2025 ജനുവരി ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അഥവാ തത്തുല്യയോഗ്യത ഉളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍ : 9846033001.


ടെൻഡര്‍ ക്ഷണിച്ചു

കോഴിക്കോട് ഡിടിപിസിയുടെ കീഴിലുള്ള ഡെസ്റ്റിനേഷനുകളില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഐസി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് താല്പര്യമുള്ള ഏജന്‍സികള്‍/വ്യക്തികള്‍ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡര്‍ ഡിസംബര്‍ അഞ്ചിന് വൈകീട്ട് മൂന്ന് വരെ കോഴിക്കോട് മാനാഞ്ചിറ ഡിടിപിസി ഓഫീസില്‍ സ്വീകരിക്കും. വിവരങ്ങള്‍ക്ക് www.dtpckozhikode.com വെബ്സൈറ്റ് സന്ദര്‍ശിക്കുക.


കേരള നോളജ് ഇക്കോണമി മിഷനിൽ അവസരം

കേരള നോളജ് ഇക്കോണമി മിഷൻ പദ്ധതികൾ ജനകീയമാക്കുന്നതിൻ്റെ ഭാഗമായി ജോബ് സ്റ്റേഷൻ സ്ഥാപിക്കുന്നതിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. കോൺസ്റ്റിറ്റ്യുൻസി കോ ഓർഡിനേറ്റർ, പ്രോഗ്രാം സപ്പോർട്ട് അസിസ്റ്റൻ്റ് തസ്തികകളിലാണ് നിയമനം. www.cmd.kerala.gov.in എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. നവംബർ 30 വരെ അപേക്ഷിക്കാം.


ലോകപൈതൃകവാരാഘോഷം: സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും
ലോകപൈതൃകവാരാഘോഷത്തോടനുബന്ധിച്ച് മ്യൂസിയം മൃഗശാല വകുപ്പിന് കീഴിലെ ആര്‍ട്ട് ഗ്യാലറിയിലും കൃഷ്ണമേനോന്‍ മ്യൂസിയത്തിലും നവംബര്‍ 22, 24 തിയ്യതികളിലായി വിവിധ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. നവംബര്‍ 19 മുതല്‍ 25 വരെയാണ് പൈതൃകവാരം ആഘോഷിക്കുന്നത്.

നവംബര്‍ 22 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഗോത്ര പൈതൃകം സംബന്ധിച്ച ഡോക്യുമെന്ററികളുടെ പ്രദര്‍ശനവും ചര്‍ച്ചയും നടക്കും. നവംബര്‍ 24 ന് രാവിലെ 10 മണിക്ക് മ്യൂസിയം ക്യാമ്പസില്‍ പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഓലക്കളരി എന്ന ശില്പശാല സംഘടിപ്പിക്കും. അന്ന് ഉച്ചയ്ക്ക് 2.30 ന് ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം നടത്തും. ലോക പൈതൃകം, പ്രത്യേകിച്ച് മലബാറിന്റെ പൈതൃകവുമായി ബന്ധപ്പെട്ടാണ് (കല, സാഹിത്യം, സംസ്‌കാരം, നാട്ടറിവുകള്‍ തുടങ്ങിയവ) ക്വിസ് മത്സരം നടക്കുക. ഗൂഗിള്‍ ഫോം വഴിയാണ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്. https://forms.gle/apyPcs9ATXVZJPws6
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ 23. ഫോണ്‍ – 9048017170.

നവംബര്‍ 24 ന് വൈകീട്ട് അഞ്ച് മണി മുതല്‍ മ്യൂസിയം ക്യാമ്പസില്‍ ദഫ് മുട്ട്, കൊമ്പ് പറ്റ്, പഞ്ചാരിമേളം, തിറയാട്ടം എന്നീ പൈതൃക കലാരൂപങ്ങള്‍ അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!