നമ്പ്രത്തുകരയില്‍ പെരുമ്പാമ്പിനെ പിടികൂടി





കൊയിലാണ്ടി നമ്പ്രത്തു കരയില്‍ പെരുമ്പാമ്പിനെ പിടികൂടി ടൗണിനോട് ചേര്‍ന്ന സ്ഥലത്ത് കടയ്ക്ക് സമീപത്ത് വെച്ചാണ് പാമ്പിനെ കണ്ടത്, തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പിടി കൂടുകയായിരുന്നു. സമീപത്തെ പുഴയില്‍ നിന്നോ കനാലില്‍ നിന്നോ ആവാം ഇവിടെ എത്തിയത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഈ ഭാഗങ്ങളില്‍ പെരുമ്പാമ്പുകളെ കാണുന്നത് പതിവാകുന്നതായും ഇവര്‍ പറയുന്നു. പാമ്പിനെ പെരുവണ്ണാമുഴി വളര്‍ത്തു കേന്ദ്രത്തിലേക്ക് മാറ്റി
















