അദാലത്ത്: വടകര താലൂക്കിൽ 432 തരം മാറ്റം അപേക്ഷകൾ തീർപ്പാക്കി

വടകര: ഭൂമി തരം മാറ്റം അദാലത്തിൻ്റെ ഭാഗമായി വടകര താലൂക് തല അദാലത്ത് ശനിയാഴ്ച വടകര താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്നു.
അദാലത്തിലേക്കായി ലഭിച്ച തരം മാറ്റം അപേക്ഷകളിൽ 432 എണ്ണം തീർപ്പാക്കി.

ബാക്കിയുള്ളവ നവംബർ 30 വരെ തരം മാറ്റം അദാലത്ത് വേളയായി കണക്കാക്കി തീർപ്പാക്കും.

വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൻ്റെ അടിസ്ഥാനത്തിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഉദ്യോഗസ്ഥ തലത്തിലാണ് അദാലത്ത് നടത്തിയത്.

ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗ് അദാലത്ത് ഉദ്ഘാടനം ചെയ്തു. വടകര ആർഡിഒ ഷാമിൽ സെബാസ്റ്റ്യൻ അധ്യക്ഷയായി.

വടകര തഹസിൽദാർ ഡി രഞ്ജിത്ത്, ഡെപ്യൂട്ടി തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ, കൃഷി ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!