ലോക പക്ഷാഘാത ദിനാചരണത്തോടനുബന്ധിച്ച് വാക്കത്തോണും പക്ഷാഘാത ബോധവല്‍ക്കരണ സെഷനും ഒക്ടോബര്‍ 29 ചൊവ്വാഴ്ച്ച

![]()
കൊയിലാണ്ടി: ലോക പക്ഷാഘാതദിനത്തോട് അനുബന്ധിച്ച് കൊയിലാണ്ടിയില്‍ വച്ച് കേരള എമര്‍ജന്‍സി ടീം കൊയിലാണ്ടി മേഖലാ കമ്മറ്റി, കൊയിലാണ്ടിക്കൂട്ടം കൊയിലാണ്ടി ചാപ്റ്റര്‍, കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ എന്നിവര്‍ സംയുക്തമായി STRIKE THE STROKE 2.0 എന്ന പേരില്‍ 2024 ഒക്ടോബര്‍ 29 ചൊവ്വാഴ്ച്ച രാവിലെ 6:30 ന് വാക്കത്തോണും തുടര്‍ന്ന് പക്ഷാഘാത ബോധവല്‍ക്കരണ സെഷനും സംഘടിപ്പിക്കുന്നു.
മേയ്ത്ര ഹോസ്പിറ്റലിലെ സെന്റര്‍ ഫോര്‍ ന്യുറോ സയന്‍സിലെ വിദഗ്ദരായ ഡോക്ടര്‍മാര്‍ പരിപാടിയുടെ ഭാഗമാകും. കൊയിലാണ്ടി സ്റ്റേറ്റ് ബാങ്ക് പരിസരത്ത് ശ്രീലാല്‍ ചന്ദ്രശേഖരന്‍ ഐ.പി. (എസ്.എച്ച്.ഒ ) കൊയിലാണ്ടി വാക്കത്തോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് പുതിയ ബസ്റ്റാന്റ് പരിസരത്ത് വെച്ച് നടക്കുന്ന ബോധവല്‍ക്കരണ സെഷന്‍ ഉദ്ഘാടനം കൊയിലാണ്ടി എം.എല്‍.എ. കാനത്തില്‍ ജമീല നിര്‍വ്വഹിക്കും.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കാണ് വാക്കത്തോണില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. പങ്കെടുക്കുന്ന എല്ലാവര്‍ക്കും മേയ്ത്ര ഹോസ്പിറ്റല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. പക്ഷാഘാതവുമായി ബന്ധപ്പെട്ട് ധാരാളം അകാല മരണങ്ങള്‍ നമുക്ക് ചുറ്റിലും ദിനംപ്രതി നടന്നു കൊണ്ടിരിക്കുന്നു. സമൂഹം ശരിയായ അവബോധം നേടുകയാണെങ്കില്‍ ഇതില്‍ ഭൂരിഭാഗം ആളുകളെയും കൃത്യസമയത്ത് ചികിത്സ നല്‍കി സ്വാഭാവിക ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുവാന്‍ സാധിക്കുമെന്നത് ഇത്തരം ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.
മെയ്ത്ര ഹോസ്പിറ്റല്‍ മാര്‍ക്കെറ്റിങ് ഹെഡ് പ്രവീണ്‍ പി നായര്‍, മാര്‍ക്കെറ്റിങ് മാനേജര്‍ റിയാസ്, ബിഫിന്‍ വര്‍ഗ്ഗീസ് മാര്‍ക്കറ്റിംങ്ങ് മാനേജര്‍മെയ്ത്ര, കെ എസ് ഷബിന്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് മെയ്ത്ര. അസ്സിസ്റ്റന്റ് മാനേജര്‍ ശ്രീജിത്ത്, കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ ചെയര്‍മാന്‍ ശിഹാബുദ്ദീന്‍ എസ്പിഎച്ച് , കൊയിലാണ്ടിക്കൂട്ടം ചെയര്‍മാന്‍ എ. അസീസ് മാസ്റ്റര്‍, കൊയിലാണ്ടി ചാപ്റ്റര്‍ പ്രസിഡന്റ് റഷീദ് മൂടാടി, കെഇടി എമര്‍ജന്‍സി ടീം മൊയ്തു. കെ. വി സംസ്ഥാന പ്രസിഡണ്ട്, ലുക്ക്മാന്‍ഹക്കീം കൊയിലാണ്ടി മേഖല പ്രസിഡന്റ്, ഷംഷീര്‍.വി.പി കൊയിലാണ്ടി മേഖല ട്രഷറര്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
![]()

![]()

![]()

![]()

![]()

![]()

